ഇരിങ്ങണ്ണൂർ : (nadapuram.truevisionnews.com ) തേറട്ടോളി മാവിലാട്ട് പയറ്റാറ്റി പരദേവതക്ഷേത്രത്തിലെ ചുറ്റുവിളക്ക് മഹോത്സവം വിവിധ പരിപാടികളോടെ സമുചിതമായി ആഘോഷിച്ചു.
24 ന് കാലത്ത് മുതൽ വിവിധ പൂജകൾ നടന്നു. തുടർന്ന് കുടുംബ സംഗമവും കുടുംബാംഗങ്ങളുടെ വിവിധ കലാപരിപാടികളും അരങ്ങേറി.
കടമേരി ലതിക ടീച്ചർ ആധ്യാത്മിക പ്രഭാഷണം നടത്തി.
വൈകുന്നേരം വാൾ എഴുന്നള്ളത്ത്, ഭഗവതി പൂജ, ദീപാരാധന കടമേരി ശ്രീജിത്ത് മാരാരും സംഘവും അവതരിപ്പിച്ച തായമ്പക, ഗോപി നമ്പൂതിരിയുടെ തിടമ്പ് നൃത്തവും അരങ്ങേറി.
കുടുംബാംഗങ്ങളും പരിസരവാസികളും ഉൾപ്പെടെ നൂറുകണക്കിനാളുകൾ പങ്കെടുത്തു.
#ChuttuvilakkFestival #TheratoliMavilatPayatatiParadevataTemple #candlelight #vigil